ഗിന്നസ്‌ സ്‌മരണയിൽ
മനുഷ്യ ക്രിസ്‌മസ് ട്രീ വാർഷികം

മിഷൻ ചെങ്ങന്നൂർ ഒരുക്കി 2015ൽ ഗിന്നസ് റെക്കോഡ്‌ നേടിയ മനുഷ്യ ക്രിസ്‌മസ് ട്രീ യുടെ പ്രതീകാത്മകമായ പുനർനിർമിതി പത്താം വാർഷികദിനത്തിൻ മന്ത്രി സജി ചെറിയാൻ സ്വിച്ച്ഓൺ ചെയ്യുന്നു


  ചെങ്ങന്നൂർ ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച മനുഷ്യ ക്രിസ്‌മസ് ട്രീയുടെ പത്താമത് വാർഷികം ആഘോഷിച്ചു. മിഷൻ ചെങ്ങന്നൂർ നിർമിച്ച്‌ 2015 ഗിന്നസ് വേൾഡ് റിക്കാർഡിന് അർഹമായ മനുഷ്യ ക്രിസ്‌മസ്‌ ട്രീയുടെ പ്രതീകാത്മകമായ പുനർനിർമിതി മന്ത്രി സജി ചെറിയാൻ സ്വിച്ച് ഓൺ ചെയ്തു. മിഷൻ ചെങ്ങന്നൂർ ചെയർപേഴ്സൺ ശോഭന ജോർജ് അധ്യക്ഷയായി. നഗരസഭാ അധ്യക്ഷ ശോഭ വർഗീസ്, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ, മിഷൻ ചെങ്ങന്നൂർ കൺവീനർ പ്രഭാകരൻ നായർ, ബോധിനി  സെക്രട്ടറി സജി പാറപ്പുറം, വത്സമ്മ എബ്രഹാം, എം കെ മനോജ്, ബി കൃഷ്ണകുമാർ, സാജൻ വൈറസ് എന്നിവർ സംസാരിച്ചു.  വിളംബര ഘോഷയാത്ര ബഥേൽ ജങ്ഷനിൽ നിന്നാരംഭിച്ച്‌ എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. മിഷൻ ചെങ്ങന്നൂർ ഗായകസംഘം ഗാനസന്ധ്യയും അവതരിപ്പിച്ചു. കലാപരിപാടികളും  ഗാനമേളയും അരങ്ങേറി. Read on deshabhimani.com

Related News