നാടൊന്നിച്ചു, നിർധന കുടുംബത്തിന് വീടായി

ചെന്നിത്തലയിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമിച്ച വീടി​ന്റെ താക്കോൽ മന്ത്രി സജി ചെറിയാൻ പൊടിയൻ- – സുഗതമ്മ ദമ്പതികൾക്ക് കൈമാറുന്നു


  മാന്നാർ വർഷങ്ങളായി പടുതവിരിച്ച് ഒറ്റമുറി ഷെഡിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് നാട്ടുകാരുടെ കൂട്ടായ്മയിൽ വീടൊരുക്കി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 18-ാം വാർഡിൽ എഴുപത്തഞ്ചിൽ പൊടിയൻ -സുഗതമ്മ ദമ്പതികൾക്കാണ്  വീട് നിർമിച്ച് നൽകിയത്. പഞ്ചായത്തം​ഗം ലീലാമ്മ ഡാനിയേൽ ചെയർമാനായും അനിൽ വല്ലൂർ കൺവീനറുമായ 11 അംഗ കമ്മിറ്റിയാണ് നേതൃത്വം നൽകിയത്.    മന്ത്രി സജി ചെറിയാൻ വീടി​ന്റെ താക്കോൽ പൊടിയൻ- സുഗതമ്മ ദമ്പതികൾക്ക് കൈമാറി. ലീലാമ്മ ഡാനിയേൽ അധ്യക്ഷയായി. അനിൽ വല്ലൂർ, പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സുകുമാരി, കെ പ്രഭാകരൻ, ടി എ സുധാകരക്കുറുപ്പ്, തമ്പി കൗണടിയിൽ, തമ്പി കാവിൽ, കുരുവിള കടവിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News