പ്രകടനവുമായി ഡിവൈഎഫ്ഐ
ആലപ്പുഴ ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പ്രകടനവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് എസ് സുരേഷ്‌കുമാർ അധ്യക്ഷനായി. അജ്മൽ ഹസൻ, കെ ആർ രാംജിത്ത്, വി കെ സൂരജ്, പി എ അൻവർ, സി ശാംകുമാർ, ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com