എൻഎസ്എസ് സഹവാസ ക്യാമ്പ്‌ തുടങ്ങി

കാർമ്മൽ പോളിടെക്നിക്ക് കോളേജ് എൻഎസ്എസ് സപ്തദിന ക്യാമ്പ് 
കാർമ്മൽ എഞ്ചിനീയറിങ് കോളേജിൽ എച്ച് സലാം എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു


  അമ്പലപ്പുഴ പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിലെ നാഷണൽ സർവീസ്‌ സ്‌കീം (എൻഎസ്എസ്) സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. കാർമൽ എൻജിനീയറിങ് കോളേജിൽ ആരംഭിച്ച ക്യാമ്പ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഫാ. ജയിംസ് ദേവസ്യ അധ്യക്ഷനായി.  പഞ്ചായത്ത് പ്രസിഡന്റ്‌ പി ജി സൈറസ്, വൈസ് പ്രസിഡന്റ്‌ സുധർമ ഭുവനചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷൻ എൻ കെ ബിജുമോൻ, പ്രോഗ്രാം ഓഫീസർ എസ് സീത, വളന്റിയർ സെക്രട്ടറി ആദിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. വിവിധയിടങ്ങളിൽ ശുചീകരണം, ലഹരി വിമുക്ത, റോഡ് സുരക്ഷ സന്ദേശം, യോഗ പരിശീലനം, സൈബർ ക്രൈം ബോധവൽക്കരണം തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിലുണ്ട്‌. 26ന് സമാപിക്കും.   Read on deshabhimani.com

Related News