വിദ്യാഭ്യാസ സംരക്ഷണ സംഗമം
ആലപ്പുഴ സർവകലാശാലകളെ കാവിവൽക്കുന്നതിനെതിരെയും ചാൻസലറുടെ ജനാധിപത്യവിരുദ്ധ നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടും വിദ്യാഭ്യാസ സംരക്ഷണ സമിതി വിദ്യാഭ്യാസ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. എസ്‌ഡി കോളേജിൽ കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനംചെയ്‌തു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം സതീഷ്, എകെപിസിടിഎ ജില്ലാ സെക്രട്ടറി ഡോ. എസ് ഫറൂഖ്, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ്, കെജിഎൻഎ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്‌റ്റ്യൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com