ഗുണഭോക്താക്കളുടെ സംഗമം

പിഎംഎവൈ പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും അനുമതി പത്രിക വിതരണവും മുതുകുളം ബ്ളോക്ക് 
പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി നിർവഹിക്കുന്നു


കാർത്തികപ്പള്ളി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടു നിർമാണത്തിന് അനുമതി ലഭിച്ച 19 ഗുണഭോക്താക്കളുടെ സംഗമത്തിന്റെ ഉദ്ഘാടനവും, അനുമതി പത്രിക വിതരണവും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി നടത്തി.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജി പ്രകാശ്, സെക്രട്ടറി ഇൻ ചാർജ് സാംസൺ, ജോയിന്റ് ബിഡിഒ മുഹമ്മദ് ഇസ്മയിൽ, വിഇഒ അജിത്ത് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News