കൈത്താങ്ങായി കുട്ടമ്പേരൂര്ക്കാരന്റെ തമിഴ്‌നാടൻ വാട്സാപ്പ് ഗ്രൂപ്പ്
മാന്നാർ വയനാട്ടിലെ ദുരന്ത ബാധിതർക്ക് കൈത്താങ്ങായി കുട്ടമ്പേരൂർക്കാരന്റെ വാട്സാപ്പ് ഗ്രൂപ്പ്. തമിഴ്നാട് കടലൂർ ജില്ലയിൽ നെയ്‌വേലിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ കുട്ടമ്പേരൂർ പ്രേംകുമാറാണ് വയനാട് ദുരന്തബാധിതർക്കായി ഗ്രൂപ്പ് രൂപീകരിച്ച് തുക സമാഹരിച്ചത്. തമിഴ്നാട്ടിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നിരവധി പേരെ ഉൾപ്പെടുത്തി ഗ്രൂപ്പുണ്ടാക്കിയായിരുന്നു സമാഹരണം. 102000 രൂപയുടെ ഡിഡി മന്ത്രി സജി ചെറിയാന്റെ സഹായത്തോടെ ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജോലി സംബന്ധമായി തമിഴ്നാട്ടിൽ താമസമാക്കിയ പ്രേംകുമാർ കഴിഞ്ഞ പ്രളയകാലത്ത് തമിഴ്നാട്ടിൽ നിന്ന് രണ്ട് വലിയ വാഹനങ്ങളിൽ നിറയെ ഭക്ഷ്യവസ്തുക്കളുമായി ചെങ്ങന്നൂരിൽ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചിരുന്നു. നാട്ടിൽ ഡിവൈഎഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്ന പ്രേംകുമാർ തമിഴ്നാട്ടിലും സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനാണ്. Read on deshabhimani.com