വാച്ചാത്തി: നാടെങ്ങും കർഷകരുടെ ആഹ്ലാദപ്രകടനം

വാച്ചാത്തി സമരവിജയാഹ്ലാദം ഹരിപ്പാട് കര്‍ഷകസംഘം ജില്ലാസെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  ചന്ദനക്കൊള്ളക്കാരെ സഹായിച്ചെന്നാരോപിച്ച്‌ തമിഴ്നാട്ടിലെ വാച്ചാത്തി ആദിവാസിഗ്രാമവാസികളായ പെൺകുട്ടികളെ കൂട്ടബലാത്സംഗം നടത്തുകയും ഗ്രാമവാസികളെ കൊടും ക്രൂരതയ്‌ക്കിരയാക്കുകയും ചെയ്‌ത പൊലീസ്‌, റവന്യൂ, വനംവകുപ്പ്‌ ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതികളാണെന്ന മദ്രാസ്‌ ഹൈക്കോടതി വിധിയിൽ കർഷകസംഘം ആഹ്ലാദപ്രകടനം നടത്തി.  30 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ്‌ കോടതിവിധി. ഹരിപ്പാട്‌ കർഷകസംഘം ജില്ലാസെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്തു. മാവേലിക്കരയിൽ ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും കായംകുളത്ത് ഷേഖ്‌ പി ഹാരിസും അരൂരിൽ എൻ പി ഷിബുവും ഉദ്‌ഘാടനംചെയ്‌തു. ചേർത്തലയിൽ വി ജി മോഹനനും കഞ്ഞിക്കുഴിയിൽ എം സന്തോഷ്‌ കുമാറും തകഴിയിൽ സുധിമോനും ചാരുംമൂട്ടിൽ ആർ ശശികുമാറും ഉദ്‌ഘാടനംചെയ്‌തു. ചെങ്ങന്നൂരിൽ ജെ അജയനും മാന്നാറിൽ പ്രശാന്ത്കുമാറും കാർത്തികപ്പള്ളിയിൽ കെ വിജയകുമാറും അമ്പലപ്പുഴയിൽ ആർ രജിമോനുംഉദ്ഘാടനംചെയ്തു. Read on deshabhimani.com

Related News