സിപിഐ എം ലോക്കൽ 
കമ്മിറ്റിയംഗത്തിന്‌ വെട്ടേറ്റു



ചേർത്തല സിപിഐ എം ലോക്കൽ കമ്മിറ്റിയംഗത്തിന്‌ നഗരമധ്യത്തിൽ പട്ടാപ്പകൽ വെട്ടേറ്റു. നഗരസഭ മൂന്നാംവാർഡ്‌ പുതുവൽനികർത്തിൽ പി സി ഷിബുവിനെ(45) ആണ്‌ രണ്ടംഗസംഘം വടിവാളിന്‌ വെട്ടിയത്‌.  സിപിഐ എം ചേർത്തല ടൗൺ വെസ്‌റ്റ്‌ ലോക്കൽ കമ്മിറ്റിയംഗമാണ്‌. തിങ്കൾ വൈകിട്ട്‌ വടക്കേയങ്ങാടി കവലയ്‌ക്ക്‌ വടക്കുഭാഗത്തായിരുന്നു സംഭവം.  ചേർത്തല തെക്ക്‌ പഞ്ചായത്ത്‌ എട്ടാംവാർഡ്‌ മറ്റവന കവലയ്‌ക്ക്‌ പടിഞ്ഞാറ്‌ എരിയംവീട്ടിൽ പൊന്നനും യേശുദാസും(അനി) ചേർന്നാണ്‌ ആക്രമിച്ചത്‌. ആളുകൾ ഓടിയടുത്തപ്പോൾ അക്രമികൾ സ്ഥലംവിട്ടു. മാലിന്യം നിക്ഷേപിക്കുന്നത്‌ സംബന്ധിച്ച തർക്കം രമ്യമായി പരിഹരിച്ചതിന്‌ പിന്നാലെ അക്രമികൾ ആയുധവുമായെത്തി വെട്ടുകയായിരുന്നു. അക്രമികളെ ചേർത്തല പൊലീസ്‌ പിടികൂടി. പരിക്കേറ്റ ഷിബു താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്‌. Read on deshabhimani.com

Related News