ബോധവൽക്കരണം സംഘടിപ്പിച്ചു

കഞ്ഞിക്കുഴി പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ സംഘടിപ്പിച്ച ബോധവൽക്കരണം പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ഗീത കാർത്തികേയൻ നടത്തുന്നു


കഞ്ഞിക്കുഴി  ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായുള്ള പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ എ എം ആർ നോഡൽ ഓഫീസർ  ഡോ. വി ശാന്തി നടത്തി. പഞ്ചായത്ത് പ്രസിഡന്റ്  ഗീതാ കാർത്തികേയൻ അധ്യക്ഷയായി.  വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ ജ്യോതി മോൾ, ബൈരഞ്ജിത്ത്, ഹെൽത്ത്‌ സൂപ്പർ വൈസർ വിനോദ്,പഞ്ചായത്ത്‌ സെക്രട്ടറി ടി എഫ് സെബാസ്‌റ്റ്യൻ, ഡോ.ഷാരൂൺ,ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ടി സനൽ, ജോബി എം ലീൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News