എൻആർഇജി വർക്കേഴ്‌സ്‌ 
യൂണിയൻ വാഹന പ്രചാരണജാഥ

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ കഞ്ഞിക്കുഴി ഏരിയ വാഹന പ്രചരണജാഥ സംസ്ഥാന കമ്മിറ്റിയംഗം മുരളി തഴക്കര ഉദ്‌ഘാടനംചെയ്യുന്നു


കഞ്ഞിക്കുഴി തൊഴിലുറപ്പ് മേഖലയിൽ കൂടുതൽ തുക അനുവദിക്കുക, വേതനം 600 രൂപയാക്കുക, അശാസ്‌ത്രീയമായ എൻ എം എം എസ് സംവിധാനം നിർത്തലാക്കുക, തൊഴിൽദിനം 200 ദിവസമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എൻആർഇജി വർക്കേഴ്സ് യൂണിയൻ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി വാഹന പ്രചാരണജാഥ സംഘടിപ്പിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി എ കെ പ്രസന്നൻ ജാഥ ക്യാപ്റ്റനും സെക്രട്ടറി സുധ സുരേഷ് വൈസ് ക്യാപ്റ്റനും സി വി മനോഹരൻ മാനേജരുമായ ജാഥ സംസ്ഥാന കമ്മിറ്റിയംഗം മുരളി തഴക്കര ഉദ്ഘാടനംചെയ്‌തു. അർത്തുങ്കൽനിന്ന് ആരംഭിച്ച് വിവിധ മേഖലകളിൽ പര്യടനം നടത്തി വൈകിട്ട് തണ്ണീർമുക്കത്ത് സമാപിച്ചു. കെ കമലമ്മ, എസ് ദേവദാസ്‌, കെ എൻ കാർത്തികേയൻ, ജമീല പുരുഷോത്തമൻ, കെ ജി ഷാജി, റെജി പ്രകാശ്, സിന്ധു വിനു, പി ബി സുര, എസ് അനിൽകുമാർ, വി ഉത്തമൻ, ജി ശശികല, സന്ധ്യ അനിരുദ്ധൻ, ഫെയ്സി എറനാട്, ശ്രീലത, സുധർമ സന്തോഷ്, സൂര്യദാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.   Read on deshabhimani.com

Related News