ചേർത്തല ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം
പൂച്ചാക്കൽ സിപിഐ എം ചേർത്തല ഏരിയ സമ്മേളനത്തിന് കെ രാജപ്പൻനായർ നഗറിൽ (പാണാവള്ളി പഞ്ചായത്ത് കമ്യൂണിറ്റിഹാൾ) ഉജ്വല തുടക്കം. സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു പ്രതിനിധിസമ്മേളനം ഉദ്‌ഘാടനംചെയ്‌തു. വെള്ളി വൈകിട്ട് ചുവപ്പുസേനാ മാർച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും. സമ്മേളനത്തിനുമുന്നോടിയായി രക്തസാക്ഷിമണ്ഡപത്തിൽ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി. മുതിർന്ന പ്രതിനിധി ടി ആർ മുകുന്ദൻനായർ പതാക ഉയർത്തി. എ എസ് സാബു രക്തസാക്ഷിപ്രമേയവും പി ജി മുരളീധരൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ പ്രസാദ് സ്വാഗതംപറഞ്ഞു. ഏരിയ സെക്രട്ടറി ബി വിനോദ് അവതരിപ്പിച്ച റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി. പി ഷാജിമോഹൻ, പി എം പ്രമോദ്, എസ് സോബിൻ, ദീപ സജീവ് എന്നിവരടങ്ങിയതാണ് പ്രസീഡിയം. ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി വേണുഗോപാൽ, പി പി ചിത്തരഞ്ജൻ, മനു സി പുളിക്കൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ എം ആരിഫ്, എൻ ആർ ബാബുരാജ് എന്നിവർ പങ്കെടുത്തു. വെള്ളി രാവിലെ 10ന് പൊതുചർച്ച പുനരാരംഭിക്കും. വൈകിട്ട് നാലിന് ബ്ലോക്ക് ഓഫീസ് പരിസരത്തുനിന്ന് ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും തുടങ്ങും. അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ (പൂച്ചാക്കൽ തെക്കേകര) സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യും. കെ പ്രസാദ് അധ്യക്ഷനാകും. ഡിവൈഎഫ്‌ഐ സംസ്ഥാന മുൻ സെക്രട്ടറി ടി ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. Read on deshabhimani.com