ഓട്ടിസം സെന്ററിൽ 
ക്രിസ്‌മസ്‌ ആഘോഷം

സമഗ്രശിക്ഷ കേരള ചേർത്തല ബിആർസി ഓട്ടിസം സെന്ററിലെ ക്രിസ്‌മസ് ആഘോഷത്തിൽനിന്ന്‌


ചേർത്തല സമഗ്രശിക്ഷ കേരള ചേർത്തല ബിആർസി ഓട്ടിസം സെന്ററിൽ ക്രിസ്‌മസ് ആഘോഷിച്ചു. ഫെസ്‌റ്റിവ് ഫിയെസ്‌റ്റയിൽ കുട്ടികളും രക്ഷിതാക്കളും ബിആർസി അംഗങ്ങളും അടങ്ങിയ കരോൾസംഘം വിവിധയിടങ്ങളിലെത്തി ക്രിസ്‌മസ്‌ ആശംസ നേർന്നു. ഉപജില്ല–-ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ, ബോയ്സ് എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിലാണ്‌ ഇവർ ക്രിസ്‌മസ് സന്ദേശം കൈമാറിയത്‌.   ബിആർസി ഹാളിൽ ക്രിസ്‌മസ്‌ ആഘോഷയോഗം ചേർന്നു. രക്ഷാകർതൃ പ്രതിനിധി കെ മനോജ്‌ അധ്യക്ഷനായി. ഡിഇഒ റോഷ്നി അലിക്കുഞ്ഞ്, ബ്ലോക്ക്‌ പ്രോജക്ട്‌ ടി ഒ സൽമോൻ, എഇഒ മധു, ട്രെയിനർ മേരിദയ, ക്ലസ്‌റ്റർ കോ–-ഓർഡിനേറ്റർ രേഷ്‌മ, പ്രീത പ്രകാശ്, സ്‌പെഷ്യൽ എജ്യൂക്കേറ്റർ ബീന, സോഫിയ എന്നിവർ സംസാരിച്ചു. കുട്ടികൾ ക്രിസ്‌മസ് സമ്മാനങ്ങൾ കൈമാറി. രക്ഷിതാക്കളും കുട്ടികളും കലാപരിപാടി അവതരിപ്പിച്ചു. Read on deshabhimani.com

Related News