വിദ്യാലയങ്ങളിൽ 
ക്രിസ്‌മസ്‌ ആഘോഷം

ചേർത്തല ഗവ. ടൗൺ എൽപി സ്‌കൂൾ ക്രിസ്‌മസ്‌ ആഘോഷം നഗരസഭ 
സ്ഥിരംസമിതി അധ്യക്ഷൻ ജി രഞ്ജിത്ത്‌ ഉദ്ഘാടനംചെയ്യുന്നു


ചേർത്തല ഗവ. ടൗൺ എൽപി സ്‌കൂൾ ക്രിസ്‌മസ്‌ ആഘോഷം വേറിട്ടതാക്കി. സ്വന്തമായി നിർമിച്ച സമ്മാനങ്ങളും കാർഡുകളുമാണ്‌ ക്രിസ്‌മസ് ഫ്രണ്ടിന് കുട്ടികൾ കൈമാറിയത്‌. പിടിഎയും അധ്യാപകരും മുൻകൈയെടുത്താണ് വ്യത്യസ്‌തമായ ആഘോഷം സംഘടിപ്പിച്ചത്. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ജി രഞ്ജിത്ത്‌ ഉദ്ഘാടനംചെയ്‌തു.  പിടിഎ പ്രസിഡന്റ്‌ ദിനൂപ് വേണു അധ്യക്ഷനായി. പ്രഥമാധ്യാപിക എൻ ആർ സീത, മദർ പിടിഎ പ്രസിഡന്റ്‌ ലിജിയ, സ്‌റ്റാഫ് സെക്രട്ടറി കെ ആർ ശ്രീലത, എൻ ശ്രീകുമാർ, അരവിന്ദ്കുമാർ പൈ, പ്രശാന്ത്, എബിമോൻ, ബ്രിജിലാൽ എന്നിവർ സംസാരിച്ചു. കുട്ടികൾ കലാപരിപാടി അവതരിപ്പിച്ചു. ഭിന്നശേഷിക്കാർക്കുള്ള നഗരസഭയുടെ ആർദ്ര സ്‌പെഷ്യൽ സ്‌കൂളിൽ നഗരസഭ ഏഴാംവാർഡ്‌ സിപിഐ എം ബ്രാഞ്ച്‌ ക്രിസ്‌മസ്‌ പുതുവത്സരാഘോഷം ഒരുക്കി. നടൻ അനൂപ്‌ ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ്‌, നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, കൗൺസിലർ എസ്‌ സനീഷ്‌, സിപിഐ എം ലോക്കൽ സെക്രട്ടറി എസ്‌ സുബാഷ്‌, ബ്രാഞ്ച്‌ സെക്രട്ടറി എസ്‌ സുമേഷ്‌, എസ്‌ സുനിമോൾ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News