യുവധ്വനി ക്യാമ്പ്‌ തുടങ്ങി

ചേർത്തല ശ്രീനാരായണ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ 
സംയുക്ത സപ്തദിന സഹവാസ ക്യാമ്പ് ‘യുവധ്വനി’ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു


കഞ്ഞിക്കുഴി ചേർത്തല ശ്രീനാരായണ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യുണിറ്റുകളുടെ സംയുക്ത സപ്തദിന സഹവാസ ക്യാമ്പ് "യുവധ്വനി–-- 24’ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ‘സുസ്ഥിരവികസനത്തിനായി എൻഎസ്എസ് യുവത’ എന്നതാണ് ക്യാമ്പിന്റെ മുദ്രാവാക്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനായി. സുകൃതകേരളം പദ്ധതി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി ഉദ്‌ഘാടനംചെയ്‌തു. ഹയർസെക്കൻഡറി ആർഡിഡി വി കെ അശോക്‌കുമാർ, എൻഎസ്‌എസ്‌ ജില്ലാ കോ–--ഓർഡിനേറ്റർ ജി അശോക്‌കുമാർ, മിനിമോൾ, പി കെ  ധനേശൻ, ടി പ്രസന്നകുമാർ, സ്വാമിനാഥൻ ചള്ളിയിൽ, മുരുകൻ പെരക്കൻ, ബിനു പുതിയായ്‌വെളി, പി സാബു കണ്ണർകാട്, ടി വി ബൈജു, എം അജിത, എസ്‌ സുജിഷ, ഡോ. പി ഭാഗ്യലീന എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News