പി പി സ്വാതന്ത്ര്യത്തിന് സ്‍മരണാഞ്‍ജലി
കഞ്ഞിക്കുഴി സിപിഐ എം ചെറുവാരണം ലോക്കൽ കമ്മിറ്റി പി പി സ്വാതന്ത്ര്യത്തിന്റെ 26–-ാം- ചരമ വാർഷിക അനുസ്‌മരണം സംഘടിപ്പിച്ചു. പുത്തനമ്പലം ജങ്‌ഷനിൽ പി പി സ്വാതന്ത്ര്യത്തിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ഗീത കാർത്തികേയൻ അധ്യക്ഷയായി. പി പി സ്വാതന്ത്ര്യം സ്‌മാരക കാർഷിക പുരസ്‌കാരം മണ്ണാരപ്പള്ളിൽ പ്രതാപന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നൽകി. 10,001 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ബി സിലിം, വി ജി മോഹനൻ, എസ് രാധാകൃഷ്‌ണൻ, പി എസ് ഷാജി, സി പി ദിലീപ്, എം സന്തോഷ്‌കുമാർ, വി ഉത്തമൻ, ആർ അശ്വിൻ, കെ എൻ കാർത്തികേയൻ, എസ് ഹെബിൻദാസ്, കെ സുരജിത്ത് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com