നെഹ്റുട്രോഫി വള്ളംകളി ഓഫീസ് തുറന്നു
ആലപ്പുഴ ആഗസ്ത് 10-ന് പുന്നമടക്കായലിൽ നടക്കുന്ന 70–--ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഓഫീസ് റവന്യൂ ഡിവിഷണൽ ഓഫീസിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. ഇത്തവണ നെഹ്റുട്രോഫി വള്ളംകളി മികച്ചരീതിയിൽ സംഘടിപ്പിക്കാൻ എല്ലാ ഒരുക്കങ്ങളും നടക്കുന്നതായി എച്ച് സലാം പറഞ്ഞു. ചടങ്ങിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ്കലക്ടർ സമീർ കിഷൻ അധ്യക്ഷനായി. Read on deshabhimani.com