സമരഭൂമിയിൽ സാംസ്‌കാരിക സമ്മേളനം
അമ്പലപ്പുഴ 77–--ാമത് പുന്നപ്ര വയലാർ വാർഷിക വരാചരണത്തിന്റെ ഭാഗമായി സമരഭൂമിയിൽ സാംസ്‌കാരികസമ്മേളനം സംഘടിപ്പിച്ചു. മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. എ എം ആരിഫ് എം പി അധ്യക്ഷനായി. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ, സാംസ്‌കാരിക പ്രവർത്തകൻ എം കെ ശ്രീചിത്രൻ, എച്ച് സലാം എംഎൽഎ, ഇ കെ ജയൻ, എ ഓമനക്കുട്ടൻ, അലിയാർ എം മാക്കിയിൽ, കെ എം ജുനൈദ്, വി കെ ബൈജു, വി എസ് മായാദേവി, കെ എഫ് ലാൽജി, നടൻ പ്രമോദ് വെളിയനാട് എന്നിവർ സംസാരിച്ചു. കെ മോഹൻകുമാർ സ്വാഗതം പറഞ്ഞു. കലാപരിപാടികളും അരങ്ങേറി. Read on deshabhimani.com