പാഞ്ചാലി ശപഥത്തിന്‌ മിഴിവേകി ഇന്ദു

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡോ. ഇന്ദു ജി ഏവൂർ അവതരിപ്പിച്ച നങ്ങ്യാർകൂത്ത്


ഹരിപ്പാട്  ഏവൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ നാട്യമാസികം പരിപാടിയുടെ ഭാഗമായി ഡോ. ഇന്ദു ജി ഏവൂർ നങ്ങ്യാർകൂത്ത്‌ അവതരിപ്പിച്ചു. ‘ദ്രൗപദി '  ആയിരുന്നു പ്രമേയം. പാഞ്ചാലി അപമാനിതയാകുന്ന ഘട്ടമാണ്  അവതരിപ്പിച്ചത്. കൗരവരുടെ ഇന്ദ്രപ്രസ്ഥ സന്ദർശനം, ചൂതുകളി, വസ്‌ത്രാക്ഷേപം, പാഞ്ചാലിയുടെ ശപഥം എന്നീ രംഗങ്ങൾ ഡോ. ഇന്ദുജിയും സംഘവും മിഴിവുറ്റതാക്കി. മിഴാവിൽ കലാമണ്ഡലം മണികണ്ഠൻ, നേപഥ്യ ജിനേഷ് എന്നിവർ പങ്കെടുത്തു. ഇടയ്‌ക്കയിൽ കലാനിലയം രാജനും താളത്തിൽ മാർഗി അഞ്‌ജനയും മിഴിവേകി. കേന്ദ്ര സംഗീതനാടക അക്കാദമിയും രംഗധ്വനി കൂടിയാട്ട കലാകേന്ദ്രവും ചേർന്ന്‌ നടത്തുന്ന നാട്യമാസികത്തിന്  സഹകരണം നൽകുന്നത് അനുഷ്‌ഠാനം ഏവൂർ ശങ്കര രാമയ്യർ സ്‌മാരക ക്ഷേത്രകലാപുനരുദ്ധാരണ സമിതിയാണ്. Read on deshabhimani.com

Related News