മരിയൻ തീർഥാടനകേന്ദ്രം: 
വാർഷിക പെരുന്നാൾ സമാപിച്ചു



മാവേലിക്കര കട്ടച്ചിറ മരിയൻ തീർഥാടനകേന്ദ്രത്തിലെ വാർഷിക പെരുന്നാൾ പൊതുസമ്മേളനവും സാധു ജനസഹായ വിതരണവിതരണവും നടന്നു. യാക്കോബായ സുറിയാനി സഭ ഹോമവാർ മിഷൻ മെത്രാപോലീത്ത യാക്കോബ് മോർ അന്തോണിയോസ് ഉദ്ഘാടനംചെയ്‌തു. ഫാ. എബിൻ അച്ചൻകുഞ്ഞ് അധ്യക്ഷനായി. എ തമ്പി, കറ്റാനം ഷാജി, ഡീക്കൻ ഷിജു പി കുഞ്ഞുമോൻ, കുരുവിള മാത്യു, ജോസ് തമ്പാൻ, ബിജു ജോൺ, ജോൺ മാത്യു, ഷെവ. അലക്‌സ് എം ജോർജ് എന്നിവർ സംസാരിച്ചു. വിശുദ്ധ കുർബാനയ്‌ക്ക്‌ മെത്രാപോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. സ്‌നേഹവിരുന്നോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.   Read on deshabhimani.com

Related News