കുരുന്നുകൾക്ക് നാളെ ആദ്യക്ഷരമധുരം
മാന്നാർ നവരാത്രി ഉത്സവങ്ങൾക്ക് സമാപനം കുറിച്ച് വിവിധ ക്ഷേത്രങ്ങളിൽ ചൊവ്വ രാവിലെ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. കുട്ടമ്പേരൂർ ശ്രീകാർത്യായനി ദേവീക്ഷേത്രത്തിലെ സരസ്വതി നട, ചെന്നിത്തല കാരാഴ്‌മ മഴപ്പഴഞ്ഞിയിൽ സരസ്വതി ക്ഷേത്രം, തൃപ്പെരുന്തുറ ശ്രീമഹാദേവ ക്ഷേത്രം, മാന്നാർ തൃക്കുരട്ടി ക്ഷേത്രം, ശ്രീകുരട്ടിശേരിലമ്മ ഭഗവതി ക്ഷേത്രം, പാട്ടമ്പലം ശ്രീഭുവനേശ്വരി ക്ഷേത്രം, തൃപ്പെരുന്തുറ പടിഞ്ഞാറേ വഴി വലിയമഠം ദേവീക്ഷേത്രം, മാടയ്‌ക്കൽ ദേവീക്ഷേത്രം, പുത്തുവിള ദേവീക്ഷേത്രം, ചെന്നിത്തല സിദ്ധാശ്രമം ദേവീനട, കുട്ടമ്പേരൂർ കുന്നത്തൂർ ദേവീ ക്ഷേത്രം, ബുധനൂർ കുന്നത്തൂർ കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ വിദ്യാരംഭം നടക്കും. Read on deshabhimani.com