ഫോറസ്‍റ്റ് നഴ്സറി തുറന്നു

ജില്ലാ ഫോറസ്‍റ്റ് നഴ്സറിയും പാമ്പുപിടിത്ത കിറ്റ് വിതരണവും 
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ഗാന്ധിസ്‌മൃതി വനം പദ്ധതി പ്രദേശത്ത് വനം–- വന്യജീവി വകുപ്പ്  സാമൂഹ്യ വനവൽക്കരണ വിഭാഗം നിർമിച്ച ജില്ലാതല ഫോറസ്റ്റ് നഴ്സറി പ്രവർത്തനമാരംഭിച്ചു. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. വിഷപ്പാമ്പ് രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ചവർക്ക് പാമ്പുപിടിത്ത കിറ്റുകൾ വിതരണംചെയ്‌തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ രാകേഷ് അധ്യക്ഷയായി. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും സോഷ്യൽ ഫോറസ്ട്രി ചീഫ് എക്‌സി. ഓഫീസറുമായ ഡോ. സഞ്ജയൻകുമാർ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ എ എസ് സുദർശനൻ, ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, വി എസ് മായാദേവി, വി എസ് ജിനുരാജ്, ഡി മനോജ്, ജി സുഭാഷ്‌കുമാർ, അമ്മിണി വിജയൻ, എം ശ്രീദേവി, ഡോ. പുന്നൻ കുര്യൻ, ടി കെ രാജേഷ്, ടി എസ് സേവ്യർ, മനോജ്‌കുമാർ, ഫെൻ ആന്റണി, എ പി സുനിൽ ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News