സൗഹൃദ കോ–-ഓർഡിനേറ്റർമാരുടെ പരിശീലനം തുടങ്ങി
ആലപ്പുഴ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ ഹയർസെക്കൻഡറി വിഭാഗം സൗഹൃദ ക്ലബ് കോ–-ഓർഡിനേറ്റർമാരായ അധ്യാപകർക്കായി ത്രിദിന പരിശീലനം ആരംഭിച്ചു. ആലപ്പുഴ കർമസദനിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. കരിയർ ഗൈഡൻസ് ജില്ലാ കോ–-ഓർഡിനേറ്റർ ഡോ. സുനിൽ മർക്കോസ് അധ്യക്ഷനായി. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി കെ അശോക്കുമാർ, മുനിസിപ്പൽ കൗൺസിലർ അഡ്വ. റീഗോ രാജു, ജോയിന്റ് കോ–-ഓർഡിനേറ്റർ ഹസീന ബീവി, വിദ്യാഭ്യാസ ജില്ലാ കൺവീനർമാരായ ഷിഹാബുദ്ധീൻ, വരദകുമാരി, ഡോ. നിഷ ആൻ ജേക്കബ്, ഡോ. അർച്ചന ദേവി എന്നിവർ സംസാരിച്ചു. Read on deshabhimani.com