"ക്രെഡിറ്റടിച്ചെടുക്കാൻ' എംപിയുടെ മിൽമ സന്ദർശനം



തുറവൂർ എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിലൂടെ മിൽമയിലെ തൊഴിൽ പ്രശ്നങ്ങൾ  പരിഹാരമാകുമ്പോൾ ‘ക്രെഡിറ്റ്‌’ സ്വന്തം പേരിലാക്കാൻ കെ സി വേണുഗോപാൽ എംപിയുടെ പ്രഹസനം. കഴിഞ്ഞ ദിവസം പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ സന്ദർശനം നടത്തിയ എംപി ഐഎൻടിയുസി നേതാക്കളെ കൂട്ടി സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു. ഒരു വർഷക്കാലമായി പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ ഉൽപാദന വിതരണം വളരെ കുറവാണ്. ഫാക്ടറി അടച്ചുപൂട്ടലിന്റെ വക്കിലാണ്. ദലീമ എംഎൽഎയാണ്‌ നിയമസഭയിൽ ആദ്യമായി വിഷയം ഉന്നയിച്ചത്‌. തുടർന്ന് മന്ത്രിമാരായ പി പ്രസാദും ചിഞ്ചുറാണിയും ഇടപെട്ട് തൊഴിലാളികളെ തിരുവനന്തപുരത്ത് ചർച്ചയ്ക്ക് വിളിച്ചു. ചർച്ചകളും നിർദേശങ്ങൾ പരിഗണിച്ച് ഫാക്ടറിയിൽ ഉത്പാദന വിതരണം കൂട്ടുന്നതിന് സർക്കാർ തന്നെ ഒരു അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ അന്വേഷണ ചുമതല ഏൽപ്പിച്ചു. ഇപ്പോൾ സർക്കാർ ഇടപെടലിന്റെ ഫലമായി 200 രൂപ സബ്സിഡിയും ഏർപ്പെടുത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന രാഷ്ട്രീയക്കളിയാണ് എംപി നടത്തുന്നതെന്നും ഫാക്ടറി സന്ദർശിച്ച് തന്റെ കഴിവുകൊണ്ടാണ് ഉത്പ്പാദന വിതരണം കൂട്ടാൻ പോകുന്നത് എന്ന് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് മടങ്ങുന്ന രാഷ്ട്രീയ മര്യാദയില്ലായ്മയാണ് എംപിയുടേതെന്നും സിഐടിയു മിൽമ യൂണിറ്റ് കൺവീനർ വി പി രാജേഷ് പറഞ്ഞു. Read on deshabhimani.com

Related News