ഭരണിക്കാവ് ഫെസ്‌റ്റിന് ആവേശത്തുടക്കം
മാവേലിക്കര ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ കറ്റാനം പോപ് പയസ് എച്ച്എസ്എസ് മൈതാനത്ത് സംഘടിപ്പിക്കുന്ന ഭരണിക്കാവ് ഫെസ്‌റ്റിന് ആവേശത്തുടക്കം. ഞായർ പകൽ രണ്ടിന് ഭരണിക്കാവ് സർവീസ് സഹകരണബാങ്ക് അങ്കണത്തിൽനിന്ന് വർണാഭമായ സാംസ്‌കാരിക ഘോഷയാത്ര തുടങ്ങി. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും നൃത്തരൂപങ്ങളും അണിനിരന്നു. സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ടി എസ് താഹ, ആർ റിയാസ്, എ എം ഹാഷിർ, കോശി അലക്‌സ്, ടി ടി സജീവൻ, എസ് അജോയ്‌കുമാർ, സിബി വർഗീസ്, സുരേഷ് പി മാത്യു, സിനുഖാൻ, ശശിധരക്കുറുപ്പ്, രാജേഷ് രാജ്, വി ചെല്ലമ്മ, പ്രിയ മനോജ്, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. രുദ്ര സ്‌കൂൾ ഓഫ് ആർട്സിന്റെ നൃത്തസന്ധ്യയും ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ "പാട്ടും പടവെട്ടും’ നടന്നു. തിങ്കൾ പകൽ 2.30ന് തിരുവാതിര മത്സരം. വൈകിട്ട് ആറിന് ഭാവയാമി നാട്യകലാകേന്ദ്രത്തിന്റെ നടന നിലാവ് നൃത്താവതരണം. 7.30ന് കൊച്ചിൻ കലാരസികയുടെ "ഫീൽ ഗുഡ്’ കോമഡി ഷോ എന്നിവ നടക്കും. അട്ടപ്പാടിയിൽനിന്നുള്ള ആദിവാസി വിഭാഗത്തിന്റെ വനസുന്ദരി ഹെർബൽ ചിക്കനടക്കം നിരവധി ഭക്ഷണ സ്‌റ്റാളുകൾ, വിവിധ പഞ്ചായത്തുകളുടെ കുടുംബശ്രീ സ്‌റ്റാളുകൾ, വിൽപ്പനകേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള മിനി പാർക്ക് എന്നിവ ഫെസ്‌റ്റിലുണ്ട്. 31ന് സമാപിക്കും. സമാപനസമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും. Read on deshabhimani.com