എടിഎമ്മിൽനിന്ന് പണം കവർന്ന കേസ് യുപി സ്വദേശികൾ പിടിയിൽ
ഹരിപ്പാട് കരുവാറ്റ ആശ്രമം ജങ്ഷനിൽ എടിഎമ്മിൽനിന്ന് പണം കവർന്ന കേസിൽ രണ്ട് യുപി സ്വദേശികൾ അറസ്‌റ്റിൽ. ധർമേന്ദ്രസാഹു (34), രാഹുൽ മോറിയ (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കരുവാറ്റ ആശ്രമം ജങ്‌ഷനിലെ ടാറ്റയുടെ എടിഎം കൗണ്ടറിൽ വ്യാഴാഴ്‌ചയായിരുന്നു സംഭവം. എടിഎം കാർഡ് ഇട്ട് കറൻസി പുറത്തേക്ക് വരുന്നതിനു മുൻപ് മെഷീന്റെ ക്യാബിൻ ഇളക്കിയായിരുന്നു 10,000 രൂപ കവർന്നത്. ഹെൽമെറ്റ് ധരിച്ച് സ്‌കൂട്ടറിൽ എത്തിയായിരുന്നു തട്ടിപ്പ്. എടിഎമ്മിന്റെ വയറിങ്ങിനും സോഫ്‌റ്റ്‌വെയറിനും തകരാറുണ്ടാക്കിയിരുന്നു. അടുത്ത സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി എടിഎമ്മിനുള്ളിൽനിന്ന് ശബ്ദം കേട്ട് അവിടേക്ക് വരുന്നത് കണ്ടതോടെ മോഷ്‌ടാക്കൾ സ്‌കൂട്ടറിൽ കടന്നുകളയുകയായിരുന്നു. Read on deshabhimani.com