വിരൽ മടക്കിയാൽ 
യന്ത്രക്കൈയും വിരൽ മടക്കും

മനുഷ്യന്റെ കൈയുടെ ചലനത്തിന്​ അനുസരിച്ച്​ പ്രവർത്തിക്കുന്ന 
റോബോട്ടിക്​ ആം സംവിധാനവുമായി കെ പി ശ്രേയയും ലയോൺ തോമസും


ചേർത്തല ലാപ്‌ടോപിലെ കാമറയ്ക്ക്‌ മുന്നിലിരുന്ന്‌ കെ പി ശ്രേയ ഇടത്തേകൈയിലെ ചെറുവിരലൊന്നു മടക്കിയപ്പോൾ ചുറ്റും നിന്നവരൊക്കെ ചെറുതായൊന്നു ഞെട്ടി. കൂടെയുള്ള ലയോൺ തോമസിന്റെ കൈയിലിരിക്കുന്ന യന്ത്രക്കൈയും ചെറുവിരൽ മടക്കിയതായിരുന്നു ഞെട്ടലിന്‌ കാരണം.      മനുഷ്യന്റെ കൈയുടെ ചലനത്തിന്​ അനുസരിച്ച്​ പ്രവർത്തിക്കുന്ന ‘റോബോട്ടിക്​ ആം’ സംവിധാനവുമായാണ്‌ അരൂർ സെന്റ്‌​ അഗസ്റ്റിൻസ്​ സ്കൂളിലെ പ്ലസ്​ വൺ വിദ്യാർഥികളെത്തിയത്‌. കൈകൊണ്ട്‌ നേരിട്ട്​ എടുക്കാൻ പറ്റാത്തസാധനങ്ങളടക്കം യന്ത്രക്കൈകൊണ്ട്‌ എടുക്കാം. കാമറയുടെയും കമ്പ്യൂട്ടറിന്റെയും സഹായത്താൽ പ്രവർത്തിക്കുന്ന റോബോട്ടിക്​ ആം, മിമിക്കിങ്​ ഹ്യൂമൻ ഹാൻഡ്‌​ എന്ന പുതുപരീക്ഷണമാണിത്‌. ഭിന്നശേഷിക്കാർക്കാണ്‌ കൂടുതൽ പ്രയോജനപ്പെടുക. മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ യന്ത്രകൈയിലൂടെ നടത്താൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയുടെ ചെറുപതിപ്പാണിത്‌. പൈച്ചാം സോഫ്​റ്റ്​വെയറിന്റെ സഹായത്തോടെയാണ്​ പ്രവർത്തനം. വൈഫൈ കണക്ഷൻ  ഉപയോഗിച്ചാൽ ദൂരത്തിരുന്നുപോലും കാര്യങ്ങൾ ചെയ്യാനാകുമെന്നതാണ്​ സവിശേഷത. 14,000 രൂപയാണ്​ ചെലവ്​. Read on deshabhimani.com

Related News