ശാസ്‌ത്രകിരീടം ചൂടി ആലപ്പുഴ
ചേർത്തല റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൽ കിരീടം ചൂടി ആലപ്പുഴ ഉപജില്ല. ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, ഐടി പ്രവൃത്തി പരിചയമേള വിഭാഗങ്ങളിൽ ഹൈസ്‌കൂളിലും ഹയർസെക്കൻഡറിയിലുമായി 1187 പോയിന്റാണ് നേടിയത്. 1167 പോയിന്റോടെ ആതിഥേയരായ ചേർത്തല രണ്ടാം സ്ഥാനത്തെത്തി. കായംകുളം–- -956, മാവേലിക്കര-–- 913, തുറവൂർ –--898, ചെങ്ങന്നൂർ–- -837, ഹരിപ്പാട്-–- 781, തലവടി–--750, അമ്പലപ്പുഴ–- -721, മങ്കൊമ്പ്–- -705, വെളിയനാട്–- -288 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ സ്ഥാനം. സമാപന സമ്മേളനം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്തംഗം പി എസ് ഷാജി അധ്യക്ഷനായി. ഇരുവരും ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. സിഡിഡിഇ ഇ എസ് ശ്രീലത, പൊതുമരാമത്ത് സ്ഥിരം സമിതിയംഗം എ എസ് സാബു, ചേർത്തല എഇഒ സി മധു, തുറവൂർ എഇഒ ഹെലൻ കുഞ്ഞുകുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂളുകളിൽ താമരക്കുളം വിവിഎച്ച്എസ്എസ് 216 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. പൂങ്കാവ് എംഐ എച്ച്എസ്എസ് -–-215 ചേർത്തല ജിജിഎച്ച്എസ്എസ് –--215, ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ്–- -202 പോയിന്റുകൾ നേടി. വിജയികളും പോയിന്റും ശാസ്‌ത്രമേള ഹയർസെക്കൻഡറി : തലവടി–--51, മാവേലിക്കര –--41, ചെങ്ങന്നൂർ–--41. ഹൈസ്കൂൾ: കായംകുളം–--60, ആലപ്പുഴ–--53, തലവടി–--46. ഗണിത ശാസ്ത്രമേള: ഹയർസെക്കൻഡറി ആലപ്പുഴ–--126, കായംകുളം–--113, അമ്പലപ്പുഴ–--110. ഹൈസ്കൂൾ: ആലപ്പുഴ–--142, കായംകുളം–--107, ചേർത്തല-–-105. സാമൂഹ്യശാസ്ത്രമേള ഹയർസെക്കൻഡറി ചേർത്തല–--45, തുറവൂർ–--38, മാവേലിക്കര–- 36. ഹൈസ്കൂൾ: ആലപ്പുഴ–--51, മാവേലിക്കര–--50, തുറവൂർ–--49. പ്രവൃത്തി പരിചയമേള ഹയർസെക്കൻഡറി ആലപ്പുഴ–--305, ചേർത്തല–--289, തുറവൂർ–--249. ഹൈസ്കൂൾ: ചേർത്തല-–-403, ആലപ്പുഴ–--338, കായംകുളം–--294. ഐടി മേള: ഹയർസെക്കൻഡറി ആലപ്പുഴ–--53, കായംകുളം-–-47, ചേർത്തല–--47. ഹൈസ്കൂൾ: ചേർത്തല–--55, മാവേലിക്കര–- 47, ആലപ്പുഴ–--44. Read on deshabhimani.com