പവർഫുൾ ആലപ്പുഴ, മലപ്പുറം



സ്വന്തം ലേഖിക ആലപ്പുഴ സംസ്ഥാന സിവിൽ സർവീസ് ചാമ്പ്യൻഷിപ്പിൽ പവർ ലിഫ്റ്റിങ്ങിൽ ആലപ്പുഴയും വെയിറ്റ് ലിഫ്റ്റിങ്ങിൽ മലപ്പുറവും ബെസ്റ്റ് ഫിസിക്കിൽ തിരുവനന്തപുരവും ജേതാക്കളായി. പവർ ലിഫ്റ്റിങ്ങിൽ കണ്ണൂർ, മലപ്പുറം ജില്ലകളും വെയിറ്റ് ലിഫ്റ്റിങ്ങിൽ ഗവ. സെക്രട്ടറിയറ്റ്, തിരുവനന്തപുരം എന്നിവരും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.    ബെസ്റ്റ് ഫിസിക്കിൽ എറണാകുളവും തൃശൂരുമാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌. പവർലിഫ്റ്റിങ് പുരുഷവിഭാഗത്തിൽ ബെസ്റ്റ് ലിഫ്റ്ററായി ആലപ്പുഴയുടെ എസ് സുജിത്തിനെയും വനിതാവിഭാഗത്തിൽ എൽ ഇന്ദിരയെയും തെരഞ്ഞെടുത്തു. വെയിറ്റ് ലിഫ്റ്റിങ്ങിൽ മലപ്പുറത്തിന്റെ ഫജറുനാസിക്കും വനിതാവിഭാഗത്തിൽ ഗവ. സെക്രട്ടറിയറ്റിലെ സിമി ജോസഫും ബെസ്റ്റ് ലിഫ്റ്ററായി. തൃശൂരിന്റെ ഇ ഉണ്ണികൃഷ്ണനാണ്‌ മിസ്റ്റർ കേരള സിവിൽ സർവന്റ്‌.    എസ്ഡിവി ബസന്ത്‌ ഹാളിൽ മത്സരം നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനംചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി ജയമോഹൻ അധ്യക്ഷനായി. എസ്ഡിവി സ്‌കൂൾ മാനേജർ പ്രൊഫ. ടി രാമാനന്ദൻ സമ്മാനദാനം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൻ പ്രദീപ് കുമാർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ സി വി ബിജിലാൽ, കേരള സംസ്ഥാന പവർലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ് അജിത് എസ് നായർ, ജില്ലാ ബോഡി ബിൽഡിങ്‌ അസോസിയേഷൻ പ്രസിഡന്റ് എസ് ഷമീർ, ജില്ലാ വെയിറ്റ്‌ലിഫ്റ്റിങ്‌ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം എ ബി മഞ്ജു, ജില്ല പവർലിഫ്റ്റിങ്‌ അസോസിയേഷൻ സെക്രട്ടറി എസ് സുരാജ്, ജില്ല ബോഡി ബിൽഡിങ്‌ അസോസിയേഷൻ സെക്രട്ടറി അനീഷ് മോൻ, രാജീവ് ഗാന്ധി പുരസ്‌ക്കാര ജേതാവ് വി എൻ രാജു എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News