ഹെൽത്തി കിഡ്സ് പദ്ധതി തുടങ്ങും, 
ഫിറ്റ്നസ് സെന്റർ തുറക്കും



  മാവേലിക്കര മണ്ഡലത്തിൽ രണ്ട് പ്രധാന പദ്ധതികൾ വ്യാഴാഴ്‌ച കായികമന്ത്രി വി അബ്‌ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. പകൽ 3.30ന് തഴക്കര കല്ലിമേൽ ഗവ. ന്യൂ എൽപിഎസിൽ (മേട്ടുംപുറം സ്‌കൂൾ) ഹെൽത്തി കിഡ്‌സ് പദ്ധതിയും നാലിന് തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിൽ 1,09,69,000 രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ നിർമിച്ച ലൈഫ് ഫിറ്റ്‌നസ് കേന്ദ്രവും മന്ത്രി ഉദ്ഘാടനംചെയ്യും. പദ്ധതി തുകയിൽ 8.5 ലക്ഷം തെക്കേക്കര പഞ്ചായത്തിന്റെ വിഹിതമാണ്. രണ്ട് ചടങ്ങുകളിലും എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. പ്രൈമറി വിദ്യാർഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതിയാണിത്. സംസ്ഥാനത്ത് പദ്ധതിക്കായി തെരഞ്ഞെടുത്ത 30 സ്‌കൂളുകളിൽ ഒന്നാണ് മേട്ടുംപുറം സ്‌കൂൾ. വർധിക്കുന്ന ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ലൈഫ് ഫിറ്റ്നസ് സെന്റർ. കായികതാരങ്ങൾക്കും പൊതുജനത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന നിലയിലാണ് സെന്റർ വിഭാവനം ചെയ്‌തിട്ടുള്ളത്. Read on deshabhimani.com

Related News