മാരാരിക്കുളം 
രക്തസാക്ഷിദിനം നാളെ



കഞ്ഞിക്കുഴി ഐതിഹാസികമായ പുന്നപ്ര –- വയലാർ വാരാചരണത്തിന്റെ ഭാഗമായ മാരാരിക്കുളം രക്തസാക്ഷിദിനം ശനിയാഴ്ച എസ് എൽ പുരത്ത് ആചരിക്കും. 20ന് ആരംഭിച്ച മാരാരിക്കുളം രക്തസാക്ഷി വാരാചരണം ശനിയാഴ്ച സമാപിക്കും. വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ വൈകിട്ട് അഞ്ചിന് ആരംഭിക്കും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. എസ് എൽ പുരത്ത് നടക്കുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി ആർ അനിൽ മുഖ്യ പ്രഭാഷണം നടത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ബിമൽ റോയ് അധ്യക്ഷനാകും .  ആർ നാസർ , പി പ്രസാദ് , സി ബി ചന്ദ്രബാബു , ടി ടി ജിസ് മോൻ , ജി വേണുഗോപാൽ , ടി ജെ ആഞ്ചലോസ് , പി പി ചിത്തരഞ്ജൻ , പി വി സത്യനേശൻ , വി ജി മോഹനൻ , ജി കൃഷ്ണപ്രസാദ് , പ്രഭാ മധു, ദീപ്തി അജയകുമാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറയും. Read on deshabhimani.com

Related News