ചെങ്ങന്നൂർ ഗവ. ഐടിഐയിലെ 
വർക്ക്ഷോപ്പുകൾ നവീകരിക്കും: മന്ത്രി

ചെങ്ങന്നൂർ ഗവ. ഐടിഐയിൽ അക്കാദമിക്ക് ബ്ലോക്കും ഹോസ്റ്റൽ കെട്ടിട സമുച്ചയവും മന്ത്രി വി ശിവൻകുട്ടി 
ഉദ്ഘാടനംചെയ്യുന്നു. മന്ത്രി സജി ചെറിയാൻ സമീപം


ചെങ്ങന്നൂർ ചെങ്ങന്നൂർ ഗവ. ഐടിഐയിലെ വർക്ക്ഷോപ്പുകൾ അടിയന്തരമായി നവീകരിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്നും 20 കോടി  ചെലവഴിച്ച്  ചെങ്ങന്നൂർ ഗവ. ഐടിഐ യിൽ നിർമിച്ച അക്കാദമിബ്ലോക്ക്, ഹോസ്റ്റൽ, തൊഴിൽ മേള എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതൽ ഫണ്ട് അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിനോടൊപ്പം ദേശീയ, അന്തർദേശീയ ട്രേഡ്‌ മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കാൻ കഴിയണം.ത്രീഡി പ്രിന്റിങ്ങ്‌ , സോളാർ ടെക്നീഷ്യൻ കോഴ്സുകൾ അടുത്ത വർഷം മുതൽ ഐടിഐയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.  യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചെങ്ങന്നൂർ ഗവ . ഐടിഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ  20 കോടി രൂപ ചെലവഴിച്ച് പൂർത്തിയാകുന്നതെന്ന് മന്ത്രി  സജി ചെറിയാൻ പറഞ്ഞു. കോൺട്രാക്ടർ എ ജെ തോമസിനെ ചടങ്ങിൽ ആദരിച്ചു. വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സ്നേഹഭവൻ നിർമിക്കുന്നതിന് എൻഎസ്എസ് നടത്തുന്ന ധനസമാഹരണത്തിന്റെ ലക്കി ഡ്രോ കൂപ്പൺ  പ്രകാശനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യാതിഥിയായി. കെഎഎസ്ഇ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെ എ വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗീസ്, മനു കൃഷ്ണൻ, മിനി മാത്യു, എഫ് എം സാംരാജ്, ഡോ. എസ് ജീവൻ, എം ശശികുമാർ ,അഡ്വ. കെ ആർ സജീവ് , എം കെ മനോജ്, പ്രമോദ് കാരയ്ക്കാട്, മോഹൻ കൊട്ടാരത്തു പറമ്പിൽ, ഷിബു ഉമ്മൻ, ടിറ്റി എം വർഗീസ്, കെ ഷമീർ . ജി വിജയകുമാർ, ബി ജയകുമാർ, എ അഭിജിത്ത് എന്നിവർ സംസാരിച്ചു. ഡയറക്ടർ ഓഫ് ട്രെയിനിങ് സൂഫിയാൻ  അഹമ്മദ് സ്വാഗതവും ഐടിഐ പ്രിൻസിപ്പൽ എൽ അനുരാധ നന്ദിയും പറഞ്ഞു . Read on deshabhimani.com

Related News