പരുമല പള്ളി പെരുന്നാള്‍ കൊടിയേറ്റ് നാളെ: പെരുന്നാള്‍ നവം. ഒന്നും രണ്ടും



മാന്നാർ പരുമലതിരുമേനിയുടെ 122–-ാം ഓർമപ്പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി മാനേജർ കെ വി പോൾ റമ്പാൻ വർത്താസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്‌ച കൊടിയേറി പെരുന്നാൾ രണ്ടിന് സമാപിക്കും. 7.30ന് വി. മൂന്നിൻമേൽ കുർബാനയ്‌ക്ക്‌ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപോലീത്ത കാർമികനാകും. പകൽ രണ്ടിന് പെരുന്നാളിന് തുടക്കംകുറിച്ച് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റും. മൂന്നിന് നടക്കുന്ന തീർഥാടന വാരാഘോഷ പൊതുസമ്മേളനവും കാതോലിക്ക ബാവ ഉദ്ഘാടനംചെയ്യും.    27ന് രാവിലെ 10ന് ബസ്‌ക്യോമ്മോ അസോസിയേഷൻ സമ്മേളനം ഡോ. ഏബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. രണ്ടിന് ചേരുന്ന യുവജനസമ്മേളനം ഡോ. ജിനു സഖറിയ ഉമ്മൻ ഉദ്ഘാടനംചെയ്യും. നാലിന് ഗ്രിഗോറിയൻ പ്രഭാഷണപരമ്പര  ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് മെത്രാപോലീത്ത ഉദ്ഘാടനംചെയ്യും. ഡോ. സിറിയക് തോമസ് പ്രഭാഷണം നടത്തും. രാത്രി ഏഴിന് കൺവൻഷൻ പ്രസംഗം. 28ന് രാവിലെ 10ന് പരിമളം മദ്യവർജന ബോധവൽക്കരണം മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളിയും വിവാഹ ധനസഹായ വിതരണം  മന്ത്രി വീണാ ജോർജും ഉദ്ഘാടനംചെയ്യും.    29ന് രാവിലെ 10ന് ഗുരുവിൻ സവിധേ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസും ശുശ്രൂഷകസംഗമം കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപോലീത്തയും ഉദ്ഘാടനംചെയ്യും. ആറിന് പെരുന്നാൾ സന്ധ്യാ നമസ്‌കാരം. എട്ടിന് ശ്ലൈഹിക വാഴ്‌വ്. 8.15ന് റാസ. 10.30ന് ഭക്തിഗാനാർച്ചന. സമാപനദിനമായ രണ്ടിന് രാവിലെ 8.30ന്  മൂന്നിൻമേൽ കുർബാനയ്‌ക്ക് ബസേലിയോസ് മാർത്താമാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ കാർമികനാകും. 10.30ന് കാതോലിക്കാ ബാവ വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്‌വും സമ്മേളനം ഉദ്ഘാടനവുംചെയ്യും. പകൽ രണ്ടിന് റാസ. മൂന്നിന് കബറിങ്കൽ ധൂപപ്രാർഥന, ആശീർവാദം,  കൊടിയിറക്ക്. വാർത്താസമ്മേളനത്തിൽ അസി. മാനേജർമാരായ ഫാ. ജെ മാത്തുക്കുട്ടി, ഫാ. എൽദോസ് ഏലിയാസ്, കൗൺസിൽ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, പി എ ജോസ്‌ പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News