മണ്ണാറശാല ആയില്യം ഉത്സവത്തിന്‌ തുടക്കമായി

പുണർതം നാളിൽ മണ്ണാറശാല ക്ഷേത്രത്തിൽ നടന്ന മഹാദീപക്കാഴ്ച


ഹരിപ്പാട് മണ്ണാറശാല ആയില്യം ഉത്സവത്തിന്‌ തുടക്കമായി. പുണർതം നാളിൽ സന്ധ്യയ്‌ക്ക്‌ മഹാദീപക്കാഴ്ച നടന്നു. കലാകാരന്മാർക്കുള്ള നാഗരാജ പുരസ്‌കാര സമർപ്പണം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. എം കെ പരമേശ്വരൻ നമ്പൂതിരി പുരസ്കാരം സമർപ്പിച്ചു.  വെള്ളിയാഴ്‌ച പൂയം തൊഴൽ നടക്കും.  ഉച്ചപ്പൂജയാണ് ദർശന പ്രധാനം. അലങ്കരിച്ച പന്തലിൽ കളമെഴുത്തും പാട്ടുമുണ്ടാകും. മണ്ണാറശാല അമ്മ സാവിത്രി അന്തർജനം പൂജകളിൽ മുഖ്യകാർമികത്വം വഹിക്കും. ശനിയാഴ്‌ച ആയില്യം നാളിൽ അമ്മയുടെ എഴുന്നള്ളത്തുണ്ടാകും. തുടർന്ന് നിലവറയിൽ ഭക്തർക്ക് ദർശനം നൽകും. ഉത്സവദിവസങ്ങളിൽ അന്നദാനവും പ്രശസ്‌തകലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാവും. Read on deshabhimani.com

Related News