3 പേർക്കെതിരെ കാപ്പ ചുമത്തി



ആലപ്പുഴ വിവിധകേസുകളിൽ പ്രതികളായ മൂന്നുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു.  ഹരിപ്പാട് സ്‌റ്റേഷൻ പരിധിയിൽ 15 ഓളം കേസുകളിൽ പ്രതിയായ ചെറുതന വടക്ക് സൗപർണിക വീട്ടിൽ വൈശാഖ് (അഭിജിത്ത്), അർത്തുങ്കൽ, മാരാരിക്കുളം, മണ്ണഞ്ചേരി സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ചേർത്തല തെക്ക് 15–-ാം  വാർഡിൽ ചിറയിൽ വീട്ടിൽ സുധീഷ് (വെരുക് സുധീഷ്–-35), മണ്ണഞ്ചേരി, മുഹമ്മ, കുന്ദമംഗലം സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ മണ്ണഞ്ചേരി 22–-ാം വാർഡിൽ കണ്ണന്തവെളി വീട്ടിൽ കണ്ണൻ (കാട്ടി കണ്ണൻ–-38) എന്നിവരെയാണ്‌ കാപ്പചുമത്തി ജയിലിടച്ചത്‌. Read on deshabhimani.com

Related News