കലുങ്ക് ഉദ്ഘാടനംചെയ്‍തു
മണ്ണഞ്ചേരി പഞ്ചായത്ത് കൂനംപുളിക്കൽ തോട് പുനരുദ്ധാരണവും കലുങ്കും മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്തു. കെഎൽഡിസി അനുവദിച്ച 36ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പഞ്ചായത്ത് അംഗം ബിന്ദു സതീശൻ അധ്യക്ഷയായി. കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ,പഞ്ചായത്ത് അംഗം പി ജി സുനിൽകുമാർ, ആർ ജയസിംഹൻ, ദീപ്തി അജയകുമാർ, മോഹനൻ, സുനിൽകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com