കനോയിങ്–കയാക്കിങ് ചാമ്പ്യൻഷിപ്: ലോഗോ പ്രകാശിപ്പിച്ചു
മണ്ണഞ്ചേരി മണ്ണഞ്ചേരിയിൽ ജനുവരി നാലുമുതൽ ആറുവരെ സംഘടിപ്പിക്കുന്ന സംസ്ഥാന കനോയിങ്–- കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പ്രകാശിപ്പിച്ചു. തൃശ്ശൂർ ചേരാനല്ലൂരിലെ അമീർ പരീതാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. സംഘാടകസമിതി ജനറൽ കൺവീനർ അഡ്വ. ആർ റിയാസ്, ജില്ലാപഞ്ചായത്ത് അംഗം ജി ആതിര, ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, ആര്യാട് ബ്ലോക്ക് സെക്രട്ടറി കെ എം ഷിബു, സി എച്ച് റഷീദ്, ജോസ് ചാക്കോ, കെ എം റെജി, ജോഷിമോൻ, അമീൻ ഖലീൽ, ഹരികൃഷ്ണൻ, സുനീർ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com