11 അടി സാന്റയുമായി കയർ കോർപറേഷൻ

കേരള സ്‌റ്റേറ്റ് കയർ കോർപറേഷൻ കയർകൊണ്ട് നിർമിച്ച സാന്റയുടെ രൂപം ചെയർമാൻ ജി വേണുഗോപാൽ 
അനാശ്ചാദനംചെയ്യുന്നു


ആലപ്പുഴ ക്രിസ്‌മസ്‌ –- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കേരള സ്‌റ്റേറ്റ് കയർ കോർപറേഷൻ പൂർണമായും കയർകൊണ്ട് നിർമിച്ച സാന്റയുടെ രൂപം ചെയർമാൻ ജി വേണുഗോപാൽ അനാശ്ചാദനംചെയ്‌തു. കയർ കോർപറേഷന്റെ ആസ്ഥാനത്തിന് മുന്നിലെ കയർ പാർക്കിന് സമീപത്താണ് സാന്റയുടെ രൂപം സ്ഥാപിച്ചിട്ടുള്ളത്‌. ആലപ്പുഴ ചാത്തനാട്‌ തൈക്കാവ്‌ പുരയിടത്തിൽ സ്വദേശി അബ്‌ദുൽറഹിമാനാണ്‌ 11 അടി ഉയരത്തിൽ കൂറ്റൻ രൂപം നിർമിച്ചത്‌. നാല്‌ ദിവസമെടുത്ത്‌ തീർത്ത രൂപം നിർമിക്കാൻ ബന്ധുക്കളും കൂട്ടുകാരും സഹായിച്ചു.   Read on deshabhimani.com

Related News