കുടുംബക്കല്ലറയിൽ ഒന്നിച്ച് മടക്കം
ആലപ്പുഴ കഴിഞ്ഞതവണ നാട്ടിലെത്തിയപ്പോൾ കുടുംബക്കല്ലറ ഇല്ലാത്തതിനെക്കുറിച്ച് പറഞ്ഞ മാത്യൂസ് വർഗീസ് ഇനി അന്ത്യവിശ്രമം കൊള്ളുന്നത് കുടുംബക്കല്ലറയിൽ. കല്ലറയുടെ കാര്യം ബന്ധുക്കളായ മോഹൻ ജെയിംസ് മുളയ്ക്കലിനോടും എം എ പ്രസാദ്‌കുട്ടിയോടും സംസാരിച്ചിരുന്നു. അടുത്ത തവണ വരുമ്പോൾ കല്ലറ പണിയണമെന്ന് ബന്ധുക്കളോട് പറഞ്ഞ ശേഷമാണ് കുവൈത്തിലേക്ക് തിരിച്ചുപോയത്. മാത്യൂസിന്റെയും കുടുംബത്തിന്റെയും മരണവാർത്തയറിഞ്ഞ് മോഹനും പ്രസാദ്കുട്ടിയും തങ്ങളുടെ അപ്പനെയും അമ്മയെയും അടക്കിയ കല്ലറ വിട്ടുനൽകുകയായിരുന്നു. മാത്യൂസ് , തൊട്ടരികിലായി മകൻ ഐസക്, മകൾ ഐറിൻ, ഭാര്യ ലിനി എന്നിങ്ങനെയാണ് അടക്കം ചെയ്തത്. Read on deshabhimani.com