വനം ഓഫീസിലേക്ക് കർഷക മാർച്ചും ധർണയും
ചെങ്ങന്നൂർ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യജീവനും കൃഷിക്കും നാശം വരുത്തുന്നത് അവസാനിപ്പിക്കുന്നതിന് വനം, വന്യജീവി നിയമത്തില്‍ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം ജില്ലാ കമ്മിറ്റി വനം വകുപ്പിന്റെ ചെങ്ങന്നൂർ ഓഫീസിനു മുന്നിൽ കർഷക മാർച്ചും ധർണയും സംഘടിപ്പിച്ചു. കാട്ടുപന്നി ഉൾപ്പെടെ വന്യജീവി ആക്രമണത്തിൽ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനശിച്ചവര്‍ക്കും നഷ്ടപരിഹാരം കാലോചിതമായി അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. അഖിലേന്ത്യ കിസാൻസഭ ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം അറിയിച്ചാണ് മാർച്ചും ധർണയും. വർക്കിങ് കമ്മിറ്റിയംഗം ജി വേണുഗോപാൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ എച്ച് ബാബുജാൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വത്സല മോഹൻ, മുരളി തഴക്കര, എം വി ശ്യാം, ബി ബാബു, കെ പ്രശാന്ത്കുമാർ, എസ് ആസാദ്, ആർ ശശികുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com