സംസ്‌കൃതി ഖത്തർ 35 ലക്ഷം നൽകി
ഹരിപ്പാട് വയനാട് ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഖത്തറിലെ പ്രവാസി സാമൂഹിക- സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി രണ്ടാംഗഡുവായി അംഗങ്ങളിൽനിന്ന് സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ഡയറക്‌ടർ ഇ എം സുധീർ, സംസ്‌കൃതി നേതാക്കളായ പി വിജയകുമാർ, വി വി ശിവാനന്ദൻ, രാജീവ് രാജേന്ദ്രൻ, വി എം അനീഷ് എന്നിവർ പങ്കെടുത്തു. സംസ്‌കൃതി ഖത്തർ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. Read on deshabhimani.com