ജി സുധാകരൻ ഏർപ്പെടുത്തിയ 
സ്‍കോളർഷിപ് വിതരണംചെയ്‍തു

ജി സുധാകരന്‍ ഏര്‍പ്പെടുത്തിയ സ്‍കോളർഷിപ് ജി മധുസൂദനൻനായർ വിതരണംചെയ്യുന്നു


  താമരക്കുളം   ചത്തിയറ ഗവൺമെന്റ് എൽ പി സ്കൂളിൽ മുൻമന്ത്രിയും  പൂർവ വിദ്യാർഥിയുമായ ജി സുധാകരൻ  ഏർപ്പെടുത്തിയ  സ്കോളർഷിപ്പ് വിതരണം ഓണാട്ടുകര എത്ത്നിക് ഫുഡ് പ്രൊഡ്യൂസേഴ്സ്  കമ്പനി ചെയർമാൻ  ജി മധുസൂദനൻ നായർ നടത്തി.  സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ജെ അബ്ദുൽ റഫീഖ്  അധ്യക്ഷനായി. ആർ ദീപ, എ സിന്ധു, എസ് ശ്രീജ, കെ രാജൻ പിള്ള, വി ഗീത, കെ എൻ ഗോപാലകൃഷ്ണൻ, ടി ജെ സജിത, എസ് ജമാൽ എന്നിവർ സംസാരിച്ചു.  ജി സുധാകരൻ  1953 മുതൽ 1957 വരെയാണ്  ഈ സ്കൂളിൽ പഠിച്ചത്. എംഎൽഎ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ  പെൻഷൻ തുകയിൽ നിന്നും നിശ്ചിത തുക നീക്കി വച്ചാണ് കുട്ടികൾക്ക് എല്ലാവർഷവും സ്കോളർഷിപ്പ് നൽകുന്നത്. Read on deshabhimani.com

Related News