വെള്ളപ്പൊക്ക പ്രതിരോധം: 
മോക്ഡ്രിൽ സംഘടിപ്പിച്ചു

വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമുടിയിൽ 
മോക്ഡ്രിൽ സംഘടിപ്പിച്ചപ്പോൾ


മങ്കൊമ്പ് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കിലയും ചേർന്ന്‌ ചമ്പക്കുളം പഞ്ചായത്തിലെ നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം മോക്ഡ്രിൽ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്തനിവാരണ തയ്യാറാടെപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്.  ജില്ലയിലെ ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകൾ, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിൽ പരിശീലനമാണ് സംഘടിപ്പിച്ചത്. പകൽ 2.30ന് ആരംഭിച്ച മോക്ഡ്രില്ലിൽ പൊലീസ്, അഗ്നിരക്ഷാസേന, കെഎസ്ആർടിസി, ജലഗതാഗതം –-ആരോഗ്യം–-വിദ്യാഭ്യാസം–- മോട്ടോർ വാഹന വകുപ്പുകൾ, കെഎസ്ഇബി, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ ഏകോപനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് നടന്നത്.   Read on deshabhimani.com

Related News