ആസ്ഥാനമന്ദിര നിർമാണത്തിന് യൂണിയൻ 27 ലക്ഷം കൈമാറി
മാന്നാർ മാന്നാർ എസ്എൻഡിപി യൂണിയന്റെ ആസ്ഥാനമന്ദിരനിർമാണ ഫണ്ടിലേക്ക് യൂണിയൻ വനിതാസംഘം ഭാഗ്യശ്രീ സമ്മാന പദ്ധതിയിലൂടെ സമാഹരിച്ച 27 ലക്ഷം രൂപ ചെയർപേഴ്‌സൺ ശശികല രഘുനാഥ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി. യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ അധ്യക്ഷനായി. എസ്എൻ ട്രസ്‌റ്റ് ഭരണസമിതി അംഗം പ്രീതി നടേശൻ, കൺവീനർ അനിൽ പി ശ്രീരംഗം, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, പി ബി സൂരജ്, രാധാകൃഷ്‌ണൻ പുല്ലാമഠത്തിൽ, ടി കെ അനിൽകുമാർ, പ്രവദ രാജപ്പൻ, വിജയലക്ഷ്‌മി, സിന്ധു സുഭാഷ്, വസന്തകുമാരി, വി ബിനുരാജ്, സുഭാഷ് ചെങ്ങന്നൂർ, കെ മോഹനൻ എന്നിവർ സംസാരിച്ചു. കൺവീനർ പുഷ്‌പ ശശികുമാർ സ്വാഗതവും വൈസ്ചെയർപേഴ്‌സൺ ബിനി സതീശൻ നന്ദിയും പറഞ്ഞു. Read on deshabhimani.com