ഓണക്കാല പച്ചക്കറികൃഷി തുടങ്ങി
ചാരുംമൂട് കേരള കർഷകസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റി ആരംഭിച്ച ഓണക്കാല പച്ചക്കറി കൃഷി ചാരുംമൂട് ഏരിയ സെക്രട്ടറി ആർ ശശികുമാർ ഉദ്ഘാടനം ചെയ്തു. വി വിനോദ്, ജി അജീഷ്, ബി അശോക് കുമാർ, ഡി സന്തോഷ് കുമാർ, എൻ ഉദയൻ, എൻ യശോധരൻ, എൻ ചന്ദ്രൻ, ശശിധരൻ എന്നിവർ പങ്കെടുത്തു. താമരക്കുളം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ താമരക്കുളം സർവീസ് സഹകരണ ബാങ്ക് വളപ്പിൽ ആരംഭിച്ച കൃഷി സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനം ചെയ്തു. ബി പ്രസന്നൻ അധ്യക്ഷനായി. അജയൻ, ഗീത, ശാന്തി, ആത്തുക്കാ ബീവി, ശ്രീജ, എ സലാം, അജയൻ രാജു, അഷ്‌കർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com