കബഡിയിൽ ചേർത്തല
ഗവ. ഗേൾസിന്‌ ആധിപത്യം

റവന്യുജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ മൂന്ന്‌ വിഭാഗങ്ങളിലും ജേതാക്കളായ ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസ്‌ ടീം


ചേർത്തല റവന്യുജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിന്‌ സമ്പൂർണ ആധിപത്യം. മണ്ണാറശാല ഗവ. യുപിഎസിലാണ്‌ മത്സരം നടന്നത്‌. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഇവർ ആധിപത്യംനേടി. ഏകപക്ഷീയ വിജയമാണ് മൂന്ന്‌ ടീമുകളും കൊയ്‌തത്.    സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആറുപേർ വീതവും സീനിയർ വിഭാഗത്തിൽ ഏഴുപേരും ജില്ലാടീമിൽ ഇടംനേടി. സ്‌കൂൾ കായികാധ്യാപകൻ പ്രസാദും സെവൻഹീറോസ് കബഡി ക്ലബ്‌ താരങ്ങളായ എം എസ് സിജു, എസ് മുകേഷ്., കെ വി സുജീഷ്, പി എസ് രതീഷ് എന്നിവരാണ് പരിശീലകർ.   Read on deshabhimani.com

Related News