നഗരവീഥികളെ ആവേശത്തിലാക്കി വിളംബര ഘോഷയാത്ര

ആലപ്പുഴ നഗരസഭ സ്വച്ഛതാ ഹീ സേവ, മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട ജനകീയ കാമ്പയിൻ എന്നിവയുടെ 
ഭാഗമായി സംഘടിപ്പിച്ച ശുചിത്വ സന്ദേശ വിളംബര ഘോഷയാത്ര


ആലപ്പുഴ  നഗരസഭാ  സ്വച്ഛതാ ഹീ സേവ കാമ്പയിന്റെയും മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട ജനകീയ  കാമ്പയിന്റെയും ഭാഗമായി സംഘടിപ്പിച്ച ശുചിത്വ സന്ദേശ വിളംബര ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു.  ടൗൺഹാൾ മുതൽ എസ്ഡിവി സ്കൂൾ ഗ്രൗണ്ട് വരെയാണ്‌  ഘോഷയാത്ര നടത്തിയത്‌. പ്ലോട്ടുകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ സംഘടിപ്പിച്ച ശുചിത്വ സന്ദേശ ജാഥയിൽ  ജനപ്രതിനിധികൾ, കലാ, കായിക, രാഷ്ട്രീയ  സാംസ്കാരിക പ്രതിനിധികൾ,  വിദ്യാർഥികൾ, കുടുംബശ്രീ, റെസിഡൻസ്  പ്രവർത്തകർ, അങ്കണവാടി, ആശാവർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ, സന്നദ്ധ യുവജന സംഘടനകൾ, വ്യാപാരി സംഘടനകൾ തുടങ്ങി നഗരത്തിലെ നാനാ വിഭാഗം ജനങ്ങളും പങ്കെടുത്തു.  എച്ച് സലാം എംഎൽഎ  ഫ്ലാഗ് ഓഫ്ചെയ്തു. സമാപന സമ്മേളനം പി പി ചിത്തരഞ്ജൻ  എംഎൽഎ ഉദ്ഘാടനംചെയ്തു.  നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എ എസ് കവിത, എം ജി സതീദേവി, എം ആർ പ്രേം, നസീർ പുന്നക്കൽ, ആർ വിനിത, നഗരസഭ കക്ഷിനേതാക്കളായ, മനു ഉപേന്ദ്രൻ, പി രതീഷ്, സലിം മുല്ലാത്ത്, ശുചിത്വ മിഷൻ ജില്ലാ അസി. കോ–ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞാശാൻ, പ്രോഗ്രാം ഓഫീസർ പി അഖിൽ, നവകേരള മിഷൻ നോഡൽ ഓഫീസർ കെ എസ് രാജേഷ്, സെക്രട്ടറി എ എം മുംതാസ്, ഹെൽത്ത് ഓഫീസർ കെ പി വർഗീസ്, നോഡൽ ഓഫീസർ സി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.മികച്ച ശുചിത്വ സന്ദേശ റാലി അണിനിരന്ന സ്കൂളുകൾക്കും സംഘടനകൾക്കും പുരസ്കാരങ്ങൾ  നൽകി.   Read on deshabhimani.com

Related News