ആരോഗ്യ സർവകലാശാല സൗത്ത് സോൺ യുവജനോത്സവത്തിന് തുടക്കം

കേരള ആരോഗ്യ ശാസ‍്ത്ര സർവകലാശാല യൂണിയൻ സൗത്ത് സോൺ യുവജനോത്സവം ‘കലിക’ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


അമ്പലപ്പുഴ കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല യൂണിയൻ നടത്തുന്ന സൗത്ത് സോൺ യുവജനോത്സവത്തിന് തിരിതെളിഞ്ഞു. നാല്‌ ദിവസങ്ങളിലായി നടക്കുന്ന കലോത്സവം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ഗവ. ടിഡി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉദ്ഘാടനസമ്മേളനത്തിൽ കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ബി കനിഷ്‌ക അധ്യക്ഷയായി. എച്ച് സലാം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വയലാർ ശരത്ചന്ദ്രവർമ കലോത്സവ സന്ദേശം നൽകി. സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി വി എസ് ഹരികൃഷ്‌ണൻ, സംഘാടകസമിതി ജനറൽ കൺവീനർ എം ശിവപ്രസാദ്, പ്രോഗ്രാം കമ്മറ്റി ചെയർമാൻ അഡ്വ. ജെഫിൻ സെബാസ്‌റ്റ്യൻ, ആലപ്പുഴ ഗവ. നഴ്‌സിങ്‌ കോളേജ് ചെയർപേഴ്സൺ അഷിത പവിത്രൻ, ഗവ. ദന്തൽ  കോളേജ് ചെയർമാൻ അൻവാസ് നിസാർ, ടിഡിഎംസി ചെയർമാൻ പി കെ മുഹമ്മദ് ആഷിക് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ. ആർ രാഹുൽ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 65 കോളേജിൽനിന്നായി തൊണ്ണൂറോളം ഇനങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികളാണ് മത്സരങ്ങളിൽ മാറ്റുരയ്‌ക്കുന്നത്. Read on deshabhimani.com

Related News