നെഹ്‌റുട്രോഫി ജലോത്സവം ഇന്ന്
ആലപ്പുഴ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ശനിയാഴ്ച പുന്നമടയിൽ വള്ളംകളിയുടെ ആവേശം തിരതല്ലും. പകൽ രണ്ടിന് പുന്നമട നെഹ്‌റു പവലിയനിലൊരുക്കിയ വേദിയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നെഹ്‌റുട്രോഫി ജലോത്സവം ഉദ്ഘാടനംചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. മന്ത്രി സജി ചെറിയാന്‍ മത്സരങ്ങൾ ഫ്‌ളാഗ് ഓഫ്ചെയ്യും. മന്ത്രി വി എന്‍ വാസവന്‍ മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എംപിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പി പി ചിത്തരഞ്ജന്‍ എംഎല്‍എ എന്‍ടിബിആര്‍ സുവനീർ പ്രകാശിപ്പിക്കും. എച്ച് സലാം എംഎല്‍എ മുഖ്യാതിഥിക്കുള്ള ഉപഹാരം കൈമാറും. ഒമ്പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ 19 വള്ളങ്ങളുണ്ട്. ചുരുളൻ-–-മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ്-–- നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ്-–-16, ഇരുട്ടുകുത്തി സി ഗ്രേഡ്-–-14, വെപ്പ് എ ഗ്രേഡ്-–-ഏഴ്, വെപ്പ് ബി ഗ്രേഡ്-–-നാല്, തെക്കനോടി തറ-–- മൂന്ന്, തെക്കനോടി കെട്ട്–- നാല് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. പകൽ 11-ന് മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 3.45 മുതലാണ് ഫൈനൽ മത്സരങ്ങൾ. Read on deshabhimani.com