കയർ പിരി യൂണിറ്റ് പി രാജീവ്‌ സന്ദർശിച്ചു

ആലപ്പി കയർ ക്ലസ്റ്റർ ഡവലപ്പ്മെന്റ്‌ സൊസൈറ്റിയുടെ കണിച്ചുകുളങ്ങരയിലുള്ള യന്ത്രവൽക്കൃത കയർപിരി യൂണിറ്റ് 
മന്ത്രി പി രാജിവ്‌ സന്ദർശിച്ചപ്പോൾ. പി പി ചിത്തരഞ്ജൻ എംഎൽഎ സമീപം


 കഞ്ഞിക്കുഴി ആലപ്പുഴ കയർ ക്ലസ്റ്റർ വികസന സൊസൈറ്റി സ്ഥാപിച്ച കയർ പിരി യൂണിറ്റ് വ്യവസായത്തിനാകെ മാതൃകയാണെന്ന്‌ മന്ത്രി പി രാജീവ്‌. കണിച്ചുകുളങ്ങര കയർ പാർക്കിൽ എസിസിഡിഎസിന്റെ യന്ത്രവൽകൃത കയർ പിരി യൂണിറ്റ് സന്ദർശിച്ച്‌ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു മന്ത്രി. യൂണിറ്റ് വികസിപ്പിക്കാനും ക്ലസ്റ്റർ വികസന പദ്ധതിയിൽ 125 കയർ പിരി മെഷീനുകൾ സ്ഥാപിച്ചു വിപുലമായ കയർ ഉത്പാദനം തുടങ്ങാനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.  എസിസിഡിഎസ്‌ പ്രസിഡന്റ്‌ സുധീർ മന്ത്രിയെ സ്വീകരിച്ച്‌  പ്രവർത്തനങ്ങൾ വിശദീകരിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ, പ്രോജക്ട് ഓഫീസർ അമ്പിളി, എൻ വി തമ്പി, സനൽകുമാർ, ആശ നായർ, സിന്ധു ഫ്രാൻസിസ്, അനുഷാ അബ്ദുള്ള, സുജിത്ത്, ഷിബു തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News